Section

malabari-logo-mobile

നാദാപുരത്ത് കോളേജ് വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധ

HIGHLIGHTS : Food poisoning among college students in Nadapuram

കോഴിക്കോട്: നാദാപുരത്ത് കോളേജ് വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധ . ചെക്യാട് വേവത്തെ മലബാർ ആർട്സ ആന്റ് സയൻസ് കോളേജിലെ നിരവധി വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.

ഹോസ്റ്റലിൽ നിന്ന് ഭക്ഷണം കഴിച്ച കുട്ടികൾക്കാണ് ഛർദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടത്. ഇവരിൽ പതിനഞ്ചോളം പേർ നാദാപുരത്തെ ആശുപത്രിയിൽ ചികിത്സ തേടി.

sameeksha-malabarinews

അറുപതോളം കുട്ടികൾ രാവിലെ ഭക്ഷണം കഴിച്ചിട്ടുണ്ട്. കുറച്ച് സമയത്തിനുള്ളിൽ ഇവർക്ക് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.

ആരോഗ്യ വകുപ്പ് അധികൃതർ പരിശോധന നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!