Section

malabari-logo-mobile

ധനസമാഹരണ കാമ്പയിന്‍: മലപ്പുറം ജില്ലയില്‍ നിന്ന് സമാഹരിച്ചത് 10.80 കോടി രൂപ

HIGHLIGHTS : മലപ്പുറം: ജില്ലയില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആകെ ലഭിച്ചത് 10,80,72,098 രൂപയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി.ഡോ.കെ.ടി.ജലീല്‍ ...

മലപ്പുറം: ജില്ലയില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആകെ ലഭിച്ചത് 10,80,72,098 രൂപയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി.ഡോ.കെ.ടി.ജലീല്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണത്തിനായി ജില്ലയില്‍ കഴിഞ്ഞ നാലു ദിവസങ്ങളിലായി നടന്ന ക്യാമ്പുകളില്‍ സംഭാവനയായി ലഭിച്ചത് 8,88,63,731 രൂപയാണ്.

വിവിധ മത രാഷ്ട്രീയ സംഘടനകള്‍, സന്നദ്ധ സംഘടനകള്‍, വാട്സപ്പ് കൂട്ടായ്മകള്‍, ക്ലബുകള്‍ വ്യാപാരികള്‍, വ്യവസായികള്‍, വാഹന ഉടമകള്‍, തൊഴിലാളികള്‍, കൃഷിക്കാര്‍ തുടങ്ങിയ ജീവതിത്തിന്റെ നാനാ തുറകളിലുള്ള ആളുകളാണ് സംഭാവന നല്‍കിയത്. ജില്ലയിലെ ഏഴു താലൂക്ക് ആസ്ഥാനങ്ങളിലും അര ദിവസം നീണ്ടു നില്‍ക്കുന്ന വിധത്തിലാണ് ധനസമാഹരണ ക്യാമ്പുകള്‍ സംഘടിപ്പിച്ചത്.

sameeksha-malabarinews

ഏറനാട് താലൂക്കില്‍ നിന്നും 15,87,731 രൂപയും കൊണ്ടോട്ടി താലൂക്കില്‍ നിന്ന് 68,72,161 രൂപയും പെരിന്തല്‍മണ്ണ താലൂക്കില്‍ നിന്നും 1,13,09,886 രൂപയും പൊന്നാനിയില്‍ നിന്ന് 1,29,14,926 രൂപയും തിരൂരില്‍ നിന്ന് 1,57,45,141 രൂപയും തിരൂരങ്ങാടിയില്‍ നിന്ന് 78,74,485 രൂപയുമാണ് ധനസമാഹരണ കാംപയിനിലൂടെ സമാഹരിച്ചത്. കളക്ടറേറ്റ് കോഫ്രന്‍സ് ഹാളില്‍ ഇന്നലെ നടത്തിയ ക്യാമ്പിലൂടെ 1,92,08,367 രൂപയും സമാഹരിച്ചു.
ഇതിനു പുറമെ ധനസമാഹരണ കാമ്പയിന് മുമ്പായി 2,52,59,197 രൂപ വിവിധ സംഘടനകളും വ്യക്തികളും ചേന്ന് കളക്ടര്‍ക്ക് കൈമാറിയിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!