Section

malabari-logo-mobile

മലപ്പുറം ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത് 71 ദുരിതാശ്വാസ ക്യാമ്പുകള്‍

HIGHLIGHTS : മലപ്പുറം: ജില്ലയില്‍ മഴ വീണ്ടും കനത്തതോടെ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇന്നലെ മാത്രം 47 പുതിയ ക്യാമ്പുകള്‍ തുടങ്ങി. ഇതോ...

മലപ്പുറം: ജില്ലയില്‍ മഴ വീണ്ടും കനത്തതോടെ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇന്നലെ മാത്രം 47 പുതിയ ക്യാമ്പുകള്‍ തുടങ്ങി. ഇതോടെ ജില്ലയിലെ ക്യാമ്പുകളുടെ എണ്ണം 71 ആയി. നിലമ്പൂര്‍ താലൂക്കുകളിലാണ് കൂടുതല്‍ ക്യാമ്പുകളുള്ളത്. 20 ക്യാമ്പുകളാണ് ഇവിടെയുള്ളത്. ആകെ 1768 പേരാണ് ഇവിടെ ക്യാമ്പിലുള്ളത്.

പൊന്നാനി താലൂക്കില്‍ 16 ക്യാമ്പുകളിലായി 1101 പേര്‍ താമസിക്കുന്നു. കൊണ്ടോട്ടി താലൂക്കില്‍ അഞ്ച് ക്യാമ്പുകളിലായി 431 പേരാണുള്ളത്. ഏറനാട് താലൂക്കില്‍ ആറ് ക്യാമ്പുകളിലായി 317 പേര്‍ താമസിക്കുന്നു.
തിരൂരങ്ങാടി താലൂക്കില്‍ 14 ക്യാമ്പുകളിലായി 388 പേരാണുള്ളത്. തിരൂര്‍ താലൂക്കില്‍ ആറ് ക്യാമ്പുകളില്‍ 687 പേരാണ് താമസിക്കുന്നത്. പെരിന്തല്‍മണ്ണ താലൂക്കില്‍ 14 ക്യാമ്പുകളിലായി 393 പേരാണുള്ളത്.

sameeksha-malabarinews

ക്യാമ്പുകളിലെല്ലാം ഭക്ഷണം, മരുന്ന്, വസ്ത്രം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളെല്ലാം സര്‍ക്കാര്‍ യഥേഷ്ടം ഉറപ്പുവരുത്തിയിട്ടുണ്ട്. ഓരോ ക്യാമ്പുകളിലും റവന്യൂ, പഞ്ചായത്ത്, ആരോഗ്യ വകുപ്പുകളിലെ ഓരോ ഉദ്യോസ്ഥരുടെ മേല്‍നോട്ടം മുഴുസമയം ക്യാമ്പിലുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!