കനത്ത മഴ;കണ്ണൂരില്‍ ഇറക്കേണ്ട വിമാനം നെടുമ്പാശേരിയില്‍ ഇറക്കി

കൊച്ചി: സംസ്ഥാനത്ത് പലയിടങ്ങളിലും കനത്ത മഴ തുടരുകയാണ്. കനത്ത മഴയെ തുടര്‍ന്ന് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങേണ്ടിയിരുന്ന വിമാനം നെടുമ്പാശേരി വിമാനത്താവളത്തിലിറക്കി. കുവൈറ്റില്‍ നിന്നും പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് (Ix 794) വിമാനമാണ് നെടുമ്പാശ്ശേരിയില്‍ ഇറക്കിയത്.

കണ്ണൂരിലെ കാലാവസ്ഥ അനുകൂലമാകുമ്പോള്‍ വിമാനം പുറപ്പെടുമെന്നാണ് ലഭിക്കുന്ന വിവരം. യാത്രക്കാര്‍ വിമാനത്തില്‍ തന്നെ ഇരിക്കുകയാണ്.

 

Share news
error: Content is protected !!
Scroll to Top