HIGHLIGHTS : Flash mob against drug abuse
പരപ്പനങ്ങാടി: ലഹരിക്കെതിരെ ബോധവത്‌കരണ ഫ്ലാഷ് മോബുമായി എസ്എൻഎം ഹൈസ്‌കൂൾ വിദ്യാർത്ഥികൾ. സ്കൂൾ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫ്ലാഷ് മോബ് രാസ ലഹരിയുടെ ദൂഷ്യവശങ്ങളിലേക്ക് വെളിച്ചം നൽകി.

ഇരുപതോളം കുട്ടികൾ പങ്കെടുത്ത പരിപാടിക്ക് സ്കൂളിലെ നാലായിരം കുട്ടികളും അധ്യാപകരും സാക്ഷികളായി. സൂംബ ഇൻസ്ട്രക്ടർ അലീന മാത്യുവിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ സുംബാ നൃത്ത പ്രതിരോധവും നടന്നു.
വിവിധ പ്രവർത്തനങ്ങൾക്ക് സ്കൂൾ സ്കൗട്ട് ഗൈഡ് ജെആർസി വിദ്യാർത്ഥികളും അധ്യാപകരായ നിഷാദ്, മിർഷാദ്,നൗജിഷ് ബാബു , ഷക്കീല ടീച്ചർ,റാഹത്ത് ടീച്ചർ,ഷഫീക ടീച്ചർ ,ആരതി ടീച്ചർ തുടങ്ങിയവരും നേതൃത്വം നൽകി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു