കാനഡയിലെ വാഹനാപകടത്തില്‍ അഞ്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു

കാനഡയില ടൊറന്റോയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മരിച്ചു. ഹര്‍പ്രീത് സിങ്, ജസ്പിന്ദര്‍ സിങ്, കരണ്‍പാല്‍ സിങ്, മോഹിത് ചൗഹാന്‍, പവന്‍ കുമാര്‍ എന്നിവരാണ് മരിച്ചതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകട വിവരം കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അജയ് ബിസാരിയയും സ്ഥിരീകരിച്ചിട്ടുണ്ട്. ശനിയാഴ്ച രാവിലെ പ്രാദേശിക സമയം 3.45-നായിരുന്നു അപകടം.

ഇവര്‍ സഞ്ചരിച്ച വാഹനം ട്രാക്ടര്‍ ട്രെയിലറുമായി കൂട്ടിയിടിച്ചു. അപകടത്തെപ്പറ്റി അധികൃതര്‍ അന്വേഷണം തുടരുകയാണ്. മരിച്ച വിദ്യാര്‍ഥികളുടെ കുടുംബങ്ങളെ കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ട്വിറ്ററിലൂടെ അനുശോചനം അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top