അഷ്ടമുടി കായലില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങി

അഷ്ടമുടി കായലില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങി. ഇന്നലെ മുതലാണ് മീനുകള്‍ ചത്തുപൊന്തുന്നത് ശ്രദ്ധയില്‍പ്പെട്ടത്. കുതിരക്കടവ്, മുട്ടത്തുമൂല ഭാഗങ്ങളിലാണ് മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയത്.

ഈ ഭാഗത്ത് കെമിക്കല്‍ കലര്‍ന്ന കക്കൂസ് മാലിന്യങ്ങളടക്കം വണ്ടിയിലെത്തിച്ച് തളളാറുണ്ടെന്നും ഇത് കായലില്‍ മീന്‍ ചത്ത് പൊങ്ങന്നതിന് കാരണമാകുന്നുണ്ടെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.

സംഭവത്തെ തുടര്‍ന്ന് ഫിഷറീസ് അധികൃതരെത്തി സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന തുടങ്ങി.ഫിഷറീസ് അധികൃതര്‍ സ്ഥലത്തത്തി വെള്ളത്തിന്റെയും മത്സ്യങ്ങളുടെയും സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top