പൊന്നാനി: പൊന്നാനി എവി സ്‌കൂളില്‍ നടന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ഏറ്റവും മികച്ച തീം സ്റ്റാളിനുള്ള പുരസ്‌കാരം കെഎസ്ഇബിക്ക് ലഭിച്ചു. മികച്ച ആക്ടിവിറ്റീസ് ഏരിയക്കുള്ള പുരസ്‌കാരം പൊന്നാനി നഗരസഭയും കരസ്ഥമാക്കി. കൊമേഴ്ഷ്യല്‍ സ്റ്റാളുകളില്‍ എടപ്പറ്റ ബീ ഡ്രോപ്‌സും ഫുഡ് കോര്‍ട്ട് അവാര്‍ഡില്‍ പൊന്മള ജനതാ കഫേ ഒന്നാം സ്ഥാനം നേടി. തീം സ്റ്റാളുകളില്‍ രണ്ടാം സ്ഥാനം പൊലീസ് ഡിപ്പാര്‍ട്ടുമെന്റിനാണ്. വനിതാ ശിശു വികസന വകുപ്പും ക്ഷീര വികസന വകുപ്പും മൃഗസംരക്ഷണ വകുപ്പും മൂന്നാം സ്ഥാനം പങ്കിട്ടു.
ഭാരതീയ ചികിത്സാ വകുപ്പ്, ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ഐടി മിഷന്‍ (അക്ഷയ), കാര്‍ഷിക വികസന-കര്‍ഷക ക്ഷേമ വകുപ്പ്, നോര്‍ക്ക, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവ പ്രത്യേക ജൂറി അവാര്‍ഡുകള്‍ നേടി. ആക്ടീവ് ഏരിയാ പുരസ്‌കാരത്തില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിനാണ് രണ്ടാം സ്ഥാനം. കൊമേഴ്ഷ്യല്‍ സ്റ്റാളുകളില്‍ രണ്ടാം സ്ഥാനം ഒഴൂര്‍ എന്‍ ആര്‍ പ്രൊഡക്ടസ് കരസ്ഥമാക്കി. ഫുഡ് കോര്‍ട്ടില്‍ അപ്പങ്ങള്‍ എമ്പാടും പൊന്നാനി രണ്ടാം സ്ഥാനം നേടി. തീം, കൊമേഴ്ഷ്യല്‍ സ്റ്റാള്‍ സ്‌പെഷ്യല്‍ പുരസ്‌കാരം സപ്ലെകോ നേടി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



