
ത്യാഗത്തിൻ്റെയും ആത്മസമർപ്പണത്തിൻ്റെയും മഹത്തായ മാതൃകയായ ഹജ്ജ് കർമത്തിന് ഒരുങ്ങുന്നവർക്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റി അതിവിപുലമായ സാങ്കേതിക പരിശീലന ക്ലാസുകളാണ് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.
ചടങ്ങിൽ മലപ്പുറം ജില്ലാ കളക്ടറും ഹജ്ജ് കമ്മിറ്റി എക്‌സിക്യൂട്ടീവ് ഓഫീസറുമായ വി.ആർ. വിനോദ് ആമുഖ പ്രഭാഷണം നടത്തി. ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് അധ്യക്ഷത വഹിച്ച പരിപാടിയിൽ താനൂർ മുനിസിപ്പൽ ചെയർമാൻ റഷീദ് മോര്യ, ഹജ്ജ് കമ്മിറ്റി മെമ്പർമാരായ അഡ്വ. പി. മൊയ്തീൻകുട്ടി, മുഹമ്മദ് സക്കീർ ഈരാറ്റുപേട്ട, ഒ.വി. ജാഫർ, ഷംസുദ്ധീൻ അരീഞ്ചിറ, അസിസ്റ്റന്റ് സെക്രട്ടറി ജാഫർ കെ. കക്കൂത്ത്,
നോഡൽ ഓഫീസർ അസ്സയിൻ പി.കെ., ട്രെയിനർ അബ്ദുൽ കരീം എന്നിവർ
സംസാരിച്ചു.
അമാനുള്ള മാസ്റ്റർ വേങ്ങര,മുജീബ് മാസ്റ്റർ കോഡൂർ, ഷാജഹാൻ എൻ പി, ജില്ലാ ട്രൈനിംഗ് ഓർഗനൈസർ മുഹമ്മദ് റഊഫ് യു.എന്നിവർ ക്ലാസുകൾ കൈകാര്യം കൈകാര്യം ചെയ്തു. ഹജ്ജ് കമ്മിറ്റി മെമ്പർ അഷ്‌കർ കോറാട് സ്വാഗതം പറഞ്ഞ ചടങ്ങിൽ താനൂർ മണ്ഡലം ട്രൈനിംഗ് ഓർഗനൈസർ അബ്ദുൽ ലത്തീഫ് (ബാവ) നന്ദി പറഞ്ഞു. താനൂർ നിയോജകമണ്ഡലത്തിൽ നിന്നുള്ള 356 പേർ പരിശീലന ക്ലാസിൽ സംബന്ധിച്ചു. വെയ്റ്റിംഗ് ലിസ്റ്റിലെ ക്രമനമ്പർ 6000 വരെയുള്ളവർ കൂടി ക്ലാസുകളിൽ പങ്കെടുക്കുന്നുണ്ട്.
ലിങ്കില്‍ ക്ലിക്ക് ചെയ്യു




