HIGHLIGHTS : First aid training organized
കേരള ഖര മാലിന്യ പരിപാലന പദ്ധതിയുടെ (കെ.എസ്.ഡബ്ല്യു.എം.പി) ഭാഗമായി മലപ്പുറം നഗരസഭയുടെ പുളിയാറ്റുമ്മല്‍ ഡമ്പ് സൈറ്റില്‍ നടക്കുന്ന ബയോ മൈനിങ് പദ്ധതിയുടെ ഭാഗമായി ബന്ധപെട്ടു പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ക്കും കെ.എസ്.ഡബ്ലിയു.എം.പി ജില്ലാതല ഉദ്യോഗസ്ഥര്‍ക്കും ജില്ലയിലെ നഗരസഭകളിലെ എസ്.ഡബ്ലിയു.എം എഞ്ചിനീയര്‍മാര്‍ക്കും മലപ്പുറം ഫയര്‍ & റെസ്‌ക്യൂ സ്റ്റേഷന്റെ സഹകരണത്തോടെ പ്രഥമ ശുശ്രൂഷ പരിശീലനം സംഘടിപ്പിച്ചു, ഫയര്‍ & റെസ്‌ക്യൂ ഓഫീസര്‍ സുധീഷ് പ്രഥമ ശുശ്രൂഷ പരിശീലനത്തിന് നേതൃത്വം നല്‍കി.
കെ.എസ്.ഡബ്ലിയു.എം.പി.യുടെ നേതൃത്വത്തില്‍ പരാതി പരിഹാര സംവിധാനവും ഇന്റെണല്‍ കമ്മിറ്റിയുമായി ബന്ധപെട്ട ഓറിയന്റേഷന്‍ പരിപാടിയും നടത്തി. അഡ്വ. ജേക്കബ് ക്ലാസെടുത്തു.
ഡെപ്യൂട്ടി കോര്‍ഡിനേറ്റര്‍ (ഇന്‍ ചാര്‍ജ്) ഡോ. സി.ലതിക, സോഷ്യല്‍ എക്‌സ്പേര്‍ട്ട് ഇ. വിനോദ് കുമാര്‍, മോണിറ്ററിങ് & ഇവാലുവേഷന്‍ എക്‌സ്‌പേര്‍ട്ട് ബിറ്റോ ആന്റണി, മലപ്പുറം എസ്.ഡബ്ലിയു.എം എഞ്ചിനീയര്‍ നസീഫ് റഹ്‌മാന്‍ എന്നിവര്‍ പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു