പഞ്ചാബിലെ ഭട്ടിന്‍ഡ സൈനിക കേന്ദ്രത്തിലുണ്ടായ വെടിവെപ്പില്‍ നാല് സൈനീകര്‍ കൊല്ലപ്പെട്ടു. ആക്രമണം നടത്തിയവരുടെ പേരുവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
ഇന്ന് പുലര്‍ച്ചെ 4.30 മണിയോടെയാണ് വെടിവെപ്പ് ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് സൈനിക കേന്ദ്രം സീല്‍ ചെയ്തു.
സംഭവം ഭീകരാക്രമണം അല്ലെന്നാണ് പഞ്ചാബ് പോലീസ് നല്‍കുന്ന വിവരം. സൈന്യത്തിന്റെ ദ്രുത കര്‍മ്മസേന സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് ശക്തമായ തിരച്ചില്‍ തുടരുകയാണ്. പഞ്ചാബിലെ എല്ലാ സൈനിക കേന്ദ്രങ്ങളിലും അതിശക്തമായ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




