
കൊണ്ടോട്ടി : ചെറുകാവ് പെരിയമ്പലത്ത് ഇന്നലെ വൈകിട്ട് ആറരയോടെയാണു സംഭവം. പെരിയമ്പലം പലേക്കോടൻ മൊയ്തീൻകുട്ടിയുടെ മകൻ ഇർഷാദ് (40) ആണു മരിച്ചത്. ഇർഷാദിന്റെ സ്കൂട്ടറിനു മുൻവശത്ത് പടക്ക ശേഖരം സൂക്ഷിച്ചിരുന്നു.
ആഹ്ലാദ പരിപാടിക്കിടെ ഈ പടക്കശേഖരത്തിലേക്കു തീ പടർന്നതാണു പൊട്ടിത്തെറിക്കാനുണ്ടായ കാരണമെന്നു പൊലീസ് പറഞ്ഞു.
സ്കൂട്ടറിൽ ഇരിക്കുകയായിരുന്ന ഇർഷാദിനു ഗുരുതര പരുക്കേറ്റു. ഉടൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



