താമരശ്ശേരിയില്‍ ചുരത്തില്‍ നിന്നും കൊക്കയിലേക്ക് വീണ യാത്രക്കാരനെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി ചുരത്തില്‍ യാത്രക്കാരന്‍ കൊക്കയിലേക്ക് വീണു അപകടം. സംഭവസ്ഥലത്ത് എത്തിയ ഫയര്‍ഫോഴ്‌സ് യാത്രക്കാരനെ രക്ഷപ്പെടുത്തി.

മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി ഫായിസ് (32) ആണ് താമരശ്ശേരി ചുരത്തിലെ എട്ടാം വളവിനൂം ഒമ്പതാം വളവിനൂം ഇടയില്‍ അപകടത്തില്‍ കൊക്കയിലേക്ക് വീണത്.

സംഭവമറിഞ്ഞ് കല്‍പ്പറ്റയില്‍ നിന്നും എത്തിയ ഫയര്‍ഫോഴ്‌സും ആംബുലന്‍സ് ചേര്‍ന്ന് ഫായിസിനെ കൊക്കയില്‍ നിന്നും രക്ഷപ്പെടുത്തി ഹോസ്പിറ്റലിലേക്ക് മാറ്റി. യാത്രക്കാരന് പരിക്ക് ഗുരുതരമാണ് എന്നാണ് അറിയാന്‍ കഴിഞ്ഞത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top