Section

malabari-logo-mobile

തിരുവനന്തപുരത്ത് ഓടുന്ന കാറിന് തീപിടിച്ചു; ഒഴിവായത് വന്‍ ദുരന്തം

HIGHLIGHTS : Fire destroys running car in Thiruvananthapuram

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഓടുന്ന കാറിന് തീപിടിച്ചു. പുക കണ്ടതോടെ യാത്രക്കാര്‍ ഇറങ്ങിയോടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഫയര്‍ഫോഴ്‌സ് തീയണച്ചെങ്കിലും കാര്‍ കത്തിനശിച്ചു.

നെയ്യാറ്റിന്‍കര ടി.ബി. ജങ്ഷന് സമീപമായിരുന്നു ഈ സംഭവം. പുതിയതുറ സ്വദേശി ജോയിയും സുഹൃത്തും സഞ്ചരിച്ചിരുന്ന കാറിനാണ് തീപിടിച്ചത്.

sameeksha-malabarinews

വാഹനത്തിന്റെ എസിക്ക് ഉണ്ടായ തകാര്‍ വര്‍ക്ക്‌ഷേപ്പില്‍ പരിഹരിച്ച ശേഷം മടങ്ങുമ്പോഴാണ് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ കാറിന് പുറത്തിറങ്ങി. ഫയര്‍ഫോഴ്‌സ് എത്തി തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും കാറ് കത്തി നശിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!