പരപ്പനങ്ങാടി: പുത്തരിക്കല്‍ പാടത്തെ അടിക്കാടിനാണ് തീപിടിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. ശക്തമായ ചൂടില്‍ കൂടുതല്‍ ഭാഗത്തേക്ക് തീ പടര്‍ന്നു പിടിക്കുകയായിരുന്നു. താനൂരില്‍ നിന്ന് രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.
തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല. ഡെപ്യൂട്ടി തഹസില്‍ദാര്‍ അജിത്ത് കുമാര്‍ പി കെ, നെടുവ വില്ലേജ് ഓഫീസര്‍ ഉഷ കെ എം, പരപ്പനങ്ങാടി വില്ലേജ് ഓഫീസര്‍ പ്രേംലാല്‍ എന്നിവര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




