
പാണ്ടിക്കാട് : കുറ്റിപുളിയിൽ യൂസ്‌ഡ് കാർ ഷോറുമിൽ നിർത്തിയിട്ട കാറിൽ നിന്ന് തീ പടർന്നു. ബുധൻ പകൽ 11ഓടെയാണ് തീപിടിച്ചത്. ചൊവ്വ വൈകിട്ട് വിൽപ്പനക്കായി എത്തിച്ച കാർ ഷോറൂമിനു മുന്നിൽ നിർത്തിയിട്ടതായിരുന്നു.
കാറിനടിയിൽനിന്ന് പെട്ടെന്ന് പുക ഉയരുകയും തീപടരുകയുമായിരുന്നുവെന്ന് ജീവനക്കാർ പറയുന്നു. സമീപത്തെ കാർ വാഷിങ് കേന്ദ്രത്തിലെ ജോലിക്കാരും നാട്ടുകാരും ഓടിയെത്തി തീ അണച്ചു.
കാർ പൂർണമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




