ബെയ്ജിങ്: മധ്യചൈനയിലെ ബോര്‍ഡിങ് സ്‌കൂള്‍ ഡോര്‍മിറ്ററിയിലുണ്ടായ തീപ്പിടിത്തത്തില്‍ 13 കുട്ടികള്‍ വെന്തുമരിച്ചു. പരിക്കേറ്റ ഒരു കുട്ടി ചികിത്സയിലാണ്. ഹെനാന്‍ പ്രവിശ്യയിലെ യാന്‍ഷാന്‍പു ഗ്രാമത്തിലെ യിങ് കായ് എലമെന്ററി സ്‌കൂളില്‍ വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് അപകടം.
തീപ്പിടിത്തമുണ്ടായ ഉടന്‍ ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. സംഭവത്തെ കുറിച്ച് പ്രാദേശിക ഭരണകൂടം അന്വേഷണം ആരംഭിച്ചു. തീ പിടിത്തമുണ്ടായ സമയത്ത് 30 കുട്ടികളാണ് ഡോര്‍മിറ്ററിയില്‍ ഉണ്ടായിരുന്നത്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. നഴ്‌സറി, പ്രൈമറി ക്ലാസ് കുട്ടികള്‍ക്കായുള്ള സ്‌കൂളാണ് യിങ് കായ് എലമെന്ററി സ്‌കൂള്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



