‘ക്രിയാത്മക കൗമാരം കരുത്തും കരുതലും’ എന്ന വിഷയത്തില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ശില്പശാല സംഘടിപ്പിച്ചു

കോട്ടക്കല്‍: കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കൗമാര ബോധവല്‍ക്കരണ പരിപാടിയായ ‘ക്രിയാത്മക കൗമാരം കരുത്തും കരുതലും’ എന്ന വിഷയത്തില്‍ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനികള്‍ക്ക് ശില്പലശാല സംഘടിപ്പിച്ചു .

പ്രശസ്ത കൗണ്‍സിലറും അധ്യാപികയുമായ ഫര്‍സാന സുറുമി നേതൃത്വം നല്‍കി.വിദ്യാര്‍ത്ഥിനികള്‍ക്ക് തങ്ങളുടെ കഴിവുകള്‍ പുറത്തെടുക്കാനും ആടി പാടി രസിക്കാനുമുള്ള ഒരു വേദിയായി പരിപാടി മാറി

പ്രഥമാധ്യാപകന്‍ പി.പ്രസാദ് അധ്യക്ഷത വഹിച്ചു.
അധ്യാപകരായ അസൈനാര്‍ എടരിക്കോട്, ഇന്ദു പി, Dr മുസ്തഫ, ധനേഷ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top