പൊന്നാനിയിൽ പച്ചക്കറിക്കടക്ക് തീപ്പിടിച്ചു

പൊന്നാനി:പൊന്നാനി അങ്ങാടി കോരവളവിൽ പച്ചക്കറിക്കടയ്ക്ക് തീപിടിച്ചു. ചൊക്കിൻ്റെകത്ത് അശ്റഫ് എന്നയാളുടെ ഉടമസ്ഥതയിലുള്ള പച്ചക്കറിക്കടക്കാണ് തീപ്പിടിച്ചത്. ഇന്നലെ രാത്രി 9.30 ഓടെ തീപ്പിടിച്ചത്.

വില്പനക്ക് കൊണ്ടുവന്ന പച്ചക്കറികളും സാമഗ്രികളും കത്തി നശിച്ചു. പൊന്നാനി ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് തീയണച്ചു. ഷോർട്ട് സർക്യൂട്ട് ആകാം തീപിടുത്തതിന് കാരണമെന്നാണ് നിഗമനം. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top