പാപ്പനംകോട് ഇന്‍ഷുറന്‍സ് കമ്പനി ഓഫീസില്‍ തീപിടിത്തം; രണ്ട് സ്ത്രീകള്‍ മരിച്ചു

തിരുവനന്തപുരം: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയുടെ ഓഫീസില്‍ തീപിടിത്തം. പാപ്പനംകോടുള്ള ഇന്‍ഷുറന്‍സ് കമ്പനിയുടെ ഓഫീസിലാണ് തീപിടിത്തം ഉണ്ടായത്. 2 പേര്‍ മരിച്ചു. സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്ണയും ഓഫീസില്‍ എത്തിയ മറ്റൊരു സ്ത്രീയുമാണ് മരിച്ചത്.

ഇരുവരുടെയും ശരീരം കത്തിക്കരിഞ്ഞ നിലയിലാണ് ഓഫീസില്‍ നിന്ന് കണ്ടെടുത്തത്.തീ ആളിപ്പടര്‍ന്ന ഉടന്‍ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി. തീ അതിവേഗം ആളിപ്പടര്‍ന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. തീ ആളിപ്പടര്‍ന്നതിന് പിന്നാലെ ഓഫീസിന്റെ ജനല്‍ച്ചില്ലുകള്‍ പൊട്ടിത്തെറിച്ചു. ഓഫീസിലെ ഫര്‍ണിച്ചറുകളടക്കം കത്തിനശിച്ചു.

ഇന്ന് ഉച്ചയോടെയാണ് തീപിടുത്തം ഉണ്ടായത്. പാപ്പനംകോട് ജങ്ഷനില്‍ സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിലെ രണ്ട് നില കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. ഇന്‍ഷുറന്‍സ് കമ്പനിയുടെ ഓഫീസ് പൂര്‍ണമായി കത്തിനശിച്ചതായാണ് വിവരം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top