HIGHLIGHTS : Can apply for Clinical Psychology, Psychiatry and Social Work courses
കോഴിക്കോട് മെന്റൽ ഹെൽത്ത് സെന്ററിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസിൽ രണ്ട് വർഷത്തെ സൈക്യാട്രിക് സോഷ്യൽ വർക്ക്, ക്ലിനിക്കൽ സൈക്കോളജി വിഷയങ്ങളിൽ എം.ഫിൽ പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ 04 മുതൽ 25 വരെ ഫെഡറൽ ബാങ്കിന്റെ കേരളത്തിലെ എല്ലാ ശാഖകളിലും വെബ്‌സൈറ്റിൽ നിന്നും പ്രിന്റ് എടുത്ത ചെല്ലാൻ മുഖേന ഫീസ് അടയ്ക്കാം. അപേക്ഷാഫീസ് ഓൺലൈനായും അടയ്ക്കാം. പൊതുവിഭാഗത്തിന് 1,500 രൂപയും പട്ടികജാതി പട്ടികവർഗ വിഭാഗത്തിന് 1,250 രൂപയുമാണ് ഫീസ്. പ്രോസ്‌പെക്ടസ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 0471 2560361, 2560362, 2560363, 2560364, 2560365.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു