താനൂര്‍: ശോഭപറമ്പ് ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഉണ്ടായ കതിന അപകടത്തില്‍ 6 പരിക്കുപറ്റി. പരിക്കുപറ്റിയവരെ ആദ്യം താനൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടക്കലിലേയും കോഴിക്കോട് മെഡിക്കല്‍ കോളേജിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
താനൂര്‍ പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി.
വഴിപാട് വെടിക്കെട്ടിനായി വെടിമരുന്ന് പൊട്ടിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് വിവരം.
ഇന്ന് ഉച്ചയോടു കൂടിയാണ് അപകടം നടന്നത്. അപകടവുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



