എറണാകുളത്തെ എന്‍ഐഎ കോടതിയില്‍ തീപിടുത്തം.

fireകൊച്ചി: എറണാകുളം എന്‍ഐഎ കോടതിയില്‍ തീപിടുത്തം. ഇവിടെയുള്ള നിരവധി രേഖകള്‍ കത്തി നശിച്ചു. സംഭവസ്ഥലത്തെത്തിയ ഫോറന്‍സിക്‌ വിഭാഗം പരിശോധന തുടരുന്നു.

തീപിടുത്തതിന്‌ കാരണം ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണെന്നാണ്‌ പ്രാഥമിക നിഗമനം. പാനായികുളം സിമി ക്യാമ്പ്‌ കേസിലെ രേഖകള്‍ സൂക്ഷിച്ചിട്ടുള്ള ഓഫീസിലാണ്‌ തീപിടുത്തമുണ്ടായത്‌. രാവിലെ ഓഫീസിലെത്തിയപ്പോഴാണ്‌ ഓഫീസ്‌ കത്തി നശിച്ച നിലയില്‍ കണ്ടെത്തിയത്‌. കമ്പ്യൂട്ടറും ഫോട്ടോ സ്‌റ്റാറ്റ്‌ മെഷിനും കത്തിനശിച്ചു.

Share news
error: Content is protected !!
Scroll to Top