HIGHLIGHTS : Filmmaker P Stanley passes away

തിരുവനന്തപുരം: ആദ്യകാല സിനിമ നിര്‍മ്മാതാവും സാഹിത്യകാരനുമായ പി സ്റ്റാന്‍ലി (81) അന്തരിച്ചു. ഹൃദയാഘാതം മൂലം തിരുവനന്തപുരത്തായിരുന്നു അന്ത്യം.
മൂന്നു ദശാബ്ദക്കാലം മദ്രാസില്‍ സിനിമാരംഗത്ത് സജീവമായിരുന്നു. എ വിന്‍സന്റ്, തോപ്പില്‍ ഭാസി എന്നിവര്‍ക്കൊപ്പം സഹസംവിധായകനായും കഥാകൃത്തായും പ്രവര്‍ത്തിച്ചു. വെളുത്ത കത്രീന, ഏണിപ്പടികള്‍, അസുരവിത്ത്, തുലാഭാരം, നദി, തുടങ്ങി ഇരുപത്തഞ്ചോളം സിനിമകളുടെ സഹസംവിധായകനായി.
തൂവാനത്തുമ്പികള്‍, മോചനം, വരദക്ഷിണ, തീക്കളി എന്നിവ ഉള്‍പ്പെടെ നിരവധി സിനിമകളുടെ നിര്‍മ്മാതാവാണ്.
1944ല്‍ കൊല്ലത്താണ് സ്റ്റാന്‍ലിയുടെ ജനനം. കനല്‍വഴിയിലെ നിഴലുകള്‍, മാന്ത്രികപ്പുറത്തിന്റെ കഥ, പ്രണയത്തിന്റെ സുവിശേഷം, ഹൃദയത്തിന്റെ അവകാശികള്‍, ഇന്ദ്രപ്രസ്ഥത്തിന്റെ ഇതിഹാസം എന്നിവ സ്റ്റാന്‍ലി എഴുതിയ നോവലുകളാണ്. ഒരിടത്തൊരു കാമുകി കഥാസമാഹാരമാണ്.വാസ്തുസമീക്ഷ (ശാസ്ത്ര പുസ്തകം),ഓര്‍മകളുടെ വെള്ളിത്തിര, നിലാവും നക്ഷത്രങ്ങളും, ആയുസ്സിന്റെ അടിക്കുറിപ്പുകള്‍ (ഓര്‍മക്കുറിപ്പുകള്‍) എനിവയാണ് മറ്റ് പ്രധാന കൃതികള്‍.
സംസ്‌കാരം ശനിയാഴ്ചച ഉച്ചയ്ക്ക് 12 മണിക്ക് മുട്ടട ഹോളിക്രോസ് ചര്‍ച്ചില്‍ നടക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു


