പ്രതിഷേധ ജ്വാല നടത്തി അരിയല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി

വള്ളിക്കുന്ന്: ശബരിമല സ്വർണമോഷണത്തിൽ പ്രതിഷേധവുമായി അരിയല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി. വിശ്വാസികളെ വഞ്ചിച്ച് ശബരിമലയിലെ സ്വർണ്ണം മോഷ്ടിച്ചെന്ന ബാനർ ഉയർത്തി
കേരള സർക്കാരിനും ദേവസ്വം ബോർഡിനും എതിരെ പ്രതിഷേധിച്ചുകൊണ്ട് അരിയല്ലൂർ പ്രതിഷേധ ജ്വാല നടത്തി.

മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കോശി പി തോമസ് അധ്യക്ഷത വഹിച്ചു, രഘുനാഥ് കെ, മനോഹരൻ കാരിയിൽ, സുരേഷ് മാസ്റ്റർ എന്നിവർ സംസാരിച്ചു.

ഡിസിസി മെമ്പർ വിനോദ് കുനേരി, ബ്ലോക്ക് വൈസ് പ്രസിഡണ്ട് മാരായ മൂച്ചിക്കൽ കാരിക്കുട്ടി, നിസാർ ചോനാരി, ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ രാജൻ കുഴിക്കാട്ടിൽ,ഷാജി തോട്ടത്തിൽ, ലോകേശൻ, ഉണ്ണികൃഷ്ണൻ നബിശൻ സലീഷ് വി വി,നേതാക്കളായ കുമാരൻ മാസ്റ്റർ, മോഹൻരാജ് കെ, ജോസ് മാസ്റ്റർ, നാരായണൻ നായർ, ബിന്ദു,കൊക്കായിൽ രാജൻ,സുഭാഷ് സി,പ്രദീഷ് പറോൽ, ഉണ്ണി. യു, ഡാനിയൽ സി, വിജയൻ സി , ഉണ്ണി ൻസ്‌, മോഹൻദാസ് എ എം, അനിൽകുമാർ യു പവിത്രൻ എം കെ,കൃഷ്ണ മൂർത്തി, റഫീഖ് വി പി,വിജയൻ വള്ളിക്കുന്നു, സുരേന്ദ്രൻ എ എം, മത്സ്യത്തൊഴിലാളി കോൺഗ്രസ് നേതാക്കളായ സൈദാലികുട്ടി, മൊയ്‌ദീൻ ബാവ, ബഷീർ, ബാവ,മഹിളാ കോൺഗ്രസ് നേതാക്കളായ പ്രേമ തോട്ടത്തിൽ,ശാന്ത മൂച്ചിക്കൽ, നദീല ഗോപിനാഥ്,തിലകം എം പി,വസന്ത, ശ്യാമള, യൂത്ത് കോൺഗ്രസ് നേതാക്കളായ, അജിത്ത് മംഗലശ്ശേരി, ഷിബിൻ കെ പി, കെഎസ്‌യു സംസ്ഥാന എക്സിക്യൂട്ടീവ് സുദേവ്, പ്രവർത്തകരായ സോമൻ എംപി, വിജയഭാനു, ബാബു കൊടക്കാട്, പ്രമോദ് കെ,എന്നിവർ നേതൃത്വം നൽകി പങ്കെടുത്തു.

 

Share news
error: Content is protected !!
Scroll to Top