കര്‍ണാടകത്തിലെ ഹുന്‍സൂരില്‍ മാനന്തവാടിയിലേക്ക് വരുന്ന സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം. മലപ്പുറം നിലമ്പൂര്‍ പൂക്കോട്ടും പാടം സ്വദേശി ഗോപാലന്റെ മകന്‍ പ്രിയേഷ്. മാനന്തവാടി പാലമുക്ക് സ്വദേശി ഷംസു എന്നിവരാണ് മരണപ്പെട്ടത്.
ബസ്സിലെ നിരവധിയാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടം സംഭവിച്ചത്. പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




