പല്ലിട കുത്തി നാട്ടുകാരെ മണപ്പിക്കല്ലേ സാറമ്മാരെ അവര്‍ക്ക് നാറും.. നീരജ്മാധവിന് പിന്തുണയുമായി ഷമ്മി തിലകന്‍

മലയാള സിനിമയിലെ വിവേചനങ്ങളെ കുറിച്ച് പോസ്റ്റിട്ട് യുവനടന്‍ നീരജ് മാധവിനെതിരെ ഫെഫ്ക നടത്തിയ നീക്കങ്ങളെ ശക്തമായി വിമര്‍ശിച്ച് നടന്‍ ഷമ്മിതിലകന്‍ രംഗത്ത്. തന്റെ ഫെയ്‌സബുക്ക് കുറിപ്പിലാണ് നീരജിന് പിന്തുണയുമായി ഷമ്മി രംഗത്തെത്തിയത്.

ഭയപ്പെട്ട് ജീവിച്ചവരുടെ ഭയം അവസാനിക്കുന്നിടത്ത് ഭയപ്പെടുത്തിയവരുടെ ഭീരുത്വം ആരംഭിക്കുന്നു എന്ന വാക്കകളുമായാണ് ദൈര്‍ഘ്യമേറിയ ഷമ്മിതിലകന്റെ പോസ്റ്റ് അവസാനിക്കുന്നത്.
ഊതിപ്പെരിപ്പിച്ചെടുക്കുന്ന ഭയമാണ് അന്ധമായ അനുസരണക്ക് അടിസ്ഥാമമെന്ന് കരുതുന്ന അധികാരക്കൊതിയന്‍മാര്‍ എന്നാണ് ഫെഫ്ക നേതൃത്വത്തെ കുറിച്ച് നേരിട്ടെല്ലാതെ ഷമ്മി കുറിപ്പില്‍ വിശേഷിപ്പിച്ചിരിക്കുന്നത്

അയ്യേ..; ഈ ഇച്ചീച്ചി ചിനിമയില് ചില അലിഖിത നെയമങ്ങളൊക്കെയുണ്ട് ട്ടാ..; ഇവിടത്തെ ചെല സാറമ്മാരേയ്..; പിള്ളാരോട് വേര്‍തിരിവ് കാണിക്കുന്നോരാ..; അറിയാമോ..?
എന്ന്, കൂട്ടുകാരോട് ഒന്ന് അറിയാതെ വിളിച്ചു പറഞ്ഞുപോയ, സിനിമയില്‍ ആറാം ക്ലാസില്‍ പഠിക്കുന്ന ഒരു പയ്യനോട്..;
ആങ്ഹാ..;
അവനങ്ങനെ പറഞ്ഞോ..? എന്നാലൊടനെ തന്നെ അവന്‍ #വിശദീകരണംനല്‍കുക..! സംശയത്തിന്റെ മുള്‍മുനപാടില്ല..! പേരുകള്‍ എടുത്തുപറയുക..! വിശദാംശം നല്‍കുക..! തേങ്ങാക്കൊല..!
മാങ്ങാത്തൊലി..!
എന്നിങ്ങനെയുള്ള കാലഹരണപ്പെട്ടു പോയ കൊറേ ഉമ്മാക്കികളും പൊക്കിപ്പിടിച്ച്..; ഒരുമാതിരി ഉദ്വേഗഭരിതമായി ഉച്ചരിച്ചുദ്ധരിച്ച് കൊണ്ട്..; ഒരാറാം ക്ലാസുകാരനെ പേടിപ്പിക്കാന്‍/പീഡിപ്പിക്കാന്‍
വരുന്ന ട്രേഡ് യൂണിയന്‍ സാറമ്മാരുടെയും, അവരുടെ സൈബര്‍ പോരാളികളുടേയും മാനസീക നിലയോര്‍ത്ത് ചിരിക്കാതിരിക്കാന്‍ കഴിയുന്നില്ല മലയാളികളേ.!
എന്നാണ് കുറിപ്പിന്റെ ആമുഖം
ഫെയസ് ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

https://www.facebook.com/shammythilakanofficial/posts/29210482946302

 

Share news
error: Content is protected !!
Scroll to Top