സിനിമ സംവിധായകൻ യു വേണു ഗോപൻ (67)അന്തരിച്ചു

പ്രശസ്ത സിനിമ സംവിധായകൻ യു വേണു ഗോപൻ (67)അന്തരിച്ചു. ചേർത്തല കടക്കരപ്പള്ളിയിലെ വീട്ടിലായിരുന്നു അന്ത്യം.  ജയറാം നായകനായി 1995ല്‍ പുറത്തിറങ്ങിയ കുസൃതിക്കുറുപ്പാണ് ആദ്യ ചിത്രം.  ഷാർജ ടു ഷാർജ, ചൂണ്ട, സ്വർണം, സർവോപരി പാലക്കാരൻ തുടങ്ങിയ സിനിമകളാണ് സംവിധാനം ചെയ്തത്. പത്ത് വർഷത്തിലധികം പി പദ്മരാജൻ്റെ സഹ സംവിധായകനായും പ്രവർത്തിച്ചു.

ഭാര്യ: ലത വേണു . മക്കൾ : ലക്ഷ്മി ,വിഷ്ണു ഗോപൻ,മരുമകൻ രവീഷ്.സംസ്ക്കാരം ഇന്ന് രാത്രി 8.30 നു വീട്ടുവളപ്പിൽ.

 

 

Share news
error: Content is protected !!
Scroll to Top