ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം;വാഹനം വെട്ടിപ്പൊളിച്ച് ഡ്രൈവറെ പുറത്തെടുത്തു

പരപ്പനങ്ങാടി :പൂരപ്പുഴക്ക് സമീപം ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം.വ്യാഴാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ രണ്ട് ലോറികളിലെയും ഡ്രൈവർമാർക്കാണ് പരിക്കേറ്റത്, ലോറിക്കുള്ളിൽ കുടുങ്ങിയ ഒരാളെ വാഹനം വെട്ടി പൊളിച്ചാണ് പുറത്തെടുത്തത്.
അപകടത്തെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാരും ഫയർഫോഴ്സും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത് ,

പരിക്കേറ്റവരെ തിരുരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പരപ്പനങ്ങാടിയിൽ നിന്ന് തിരൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയും എതിരെ വന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ച് അപകടമുണ്ടായത്.
ഇടിയുടെ ആഘാതത്തിൽ വാഹനത്തിനുള്ളിൽ കുടുങ്ങിയ ഒരാളെ ലോറിയുെടെ മുൻഭാഗം വെട്ടി പൊളിച്ച് ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്.

Share news
error: Content is protected !!
Scroll to Top