Section

malabari-logo-mobile

കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; പ്രൊഫ. വി.എസ്. കൃഷ്ണന്‍നായര്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ച് സര്‍വകലാശാല

HIGHLIGHTS : Calicut University News; Prof. V.S. Krishnan Nair Awards were presented by the University

പ്രൊഫ. വി.എസ്. കൃഷ്ണന്‍നായര്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ച് സര്‍വകലാശാല

കാലിക്കറ്റ് സര്‍വകലാശാലാ ജന്തുശാസ്ത്രപഠനവകുപ്പ് മുന്‍ മേധാവിയും പ്രൊഫസറുമായിരുന്ന വി. എസ്. കൃഷ്ണന്‍ നായരുടെ പേരില്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. വൈസ് ചാന്‍സലര്‍ ഡോ. എം. കെ. ജയരാജ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പഠനമികവിന് എം.എസ് സി. വിദ്യാര്‍ഥിനിയായ കെ. സനം, മികച്ച ഗവേഷണ പ്രബന്ധത്തിന് എം. ഗായത്രി എന്നിവരാണ് ആദ്യ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായത്. പ്രൊഫ. കൃഷ്ണന്‍ നായരുടെ പത്‌നി ഡോ. ഓമന കൃഷ്ണന്‍നായര്‍ അവാര്‍ഡ് വിതരണം ചെയ്തു. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ അധ്യക്ഷത വഹിച്ചു. മുന്‍ സി.എസ്.ഐ.ആര്‍. എമിരറ്റസ് സയന്റിസ്റ്റ് ഡോ. സുരേന്ദ്ര ഗസ്‌കാദ്ബി പ്രഭാഷണം നടത്തി. പഠനവകുപ്പ് മേധാവി ഡോ. സി.ഡി. സെബാസ്റ്റിയന്‍, ഡോ. ഇ. എം. മനോജം, മദന്‍ മോഹന്‍ മാളവ്യ ടീച്ചര്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ ഡോ. സാബു കെ. തോമസ്, സുവോളജിക്കല്‍ സൊസൈറ്റി ഓഫ് കേരള പ്രസിഡന്റ് ഡോ. വി. ജഗന്നാഥ്, ഡോ. എ. സിന്ധു, ഡോ. കെ. സി. ചിത്ര എന്നിവര്‍ സംസാരിച്ചു.

sameeksha-malabarinews

സർവകലാശാലയിൽ അന്താരാഷ്ട്ര യോഗാദിനാചരണം

കാലിക്കറ്റ് സർവകലാശാലാ കായികവിഭാഗവും ജില്ലാ യോഗ അസോസിയേഷനും ചേർന്ന് സർവകലാശാലയിൽ അന്താരാഷ്ട്ര യോഗാദിനാചരണം നടത്തി. വൈസ് ചാൻസിലർ ഡോ. എം. കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ യോഗ അസോസിയേഷൻ പ്രസിഡന്റും സ്പോർട്സ് കൗൺസിൽ അംഗവുമായ എം.വി. വാസുണ്ണി അധ്യക്ഷത വഹിച്ചു. പ്രോ വൈസ് ചാൻസിലർ ഡോ. എം. നാസർ, സിണ്ടിക്കേറ്റംഗം അഡ്വ. പി. കെ. ഖലീമുദ്ധീൻ, ജില്ലാ യോഗ അസോസിയേഷൻ രക്ഷാധികാരി വി.പി. സക്കറിയ, കായികവിഭാഗം മേധാവി ഡോ. വി. പി. സക്കീർ ഹുസൈൻ, ജില്ലാ യോഗ അസോസിയേഷൻ സെക്രട്ടറി സുനിൽ, തുടങ്ങിയവർ പങ്കെടുത്തു. അസിസ്റ്റന്റ് പ്രൊഫസർ വി. പി. ധന്യയുടെ നേതൃത്വത്തിലായിരുന്നു യോഗാഭ്യാസം.

വാക് – ഇൻ – ഇന്റർവ്യൂ  

കാലിക്കറ്റ് സർവകലാശാലയിലെ എഡ്യൂക്കേഷണൽ മൾട്ടിമീഡിയാ റിസർച്ച്  സെന്ററിൽ (ഇ.എം.എം.ആർ.സി.) മൂന്ന് മാസ ലീവ് വേക്കൻസിയിലേക്ക് താത്കാലിക ജൂനിയർ റിസർച്ച് ഓഫീസർ ഒഴിവിലേക്ക് വാക് – ഇൻ – ഇന്റർവ്യൂ നടത്തുന്നു. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ 55 ശതമാനം മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദം അല്ലെങ്കിൽ 55 ശതമാനം മാർക്കിൽ കുറയാത്ത എഞ്ചിനീയറിങ് ബിരുദം, രണ്ട് വർഷം വീഡിയോ പ്രൊഡക്ഷനിൽ ( നിർമ്മാണം / റിസർച്ച് ) പ്രവൃത്തിപരിചവും. പ്രൊഡക്ഷൻ / പ്രൊജക്റ്റ് മാനേജ്മെന്റിലും എം.എസ്. – എക്സലിലും അനുബന്ധ കമ്പ്യൂട്ടർ സോഫ്റ്റ് വെയറുകളിലും പ്രവർത്തനപരിചയവും ഉള്ളവർക്ക് മുൻഗണന. വാക് – ഇൻ – ഇന്റർവ്യൂവിൽ പങ്കെടുക്കുന്നവർ കാലിക്കറ്റ് സർവകലാശാല ഇ.എം.എം.ആർ.സി. ഓഫീസിൽ ജൂലൈ മൂന്നിന് രാവിലെ 9.30-ന് ആവശ്യമായ രേഖകൾ സഹിതം എത്തണം.  കൂടുതൽ വിവരങ്ങൾക്ക്  www.emmrccalicut.org സന്ദർശിക്കുക. ഫോൺ: 9497215945.

അസിസ്റ്റന്റ് പ്രൊഫസർ നിയമനം

കാലിക്കറ്റ് സർവകലാശാലാ പൊളിറ്റിക്കൽ സയൻസ് പഠന വകുപ്പിൽ 2024 – 2025 അധ്യയന വർഷത്തേക്ക് മണിക്കൂർ വേതന നിരക്കിൽ അസിസ്റ്റന്റ് പ്രൊഫസർമാരെ താത്കാലികമായി നിയമിക്കുന്നു. താൽപര്യമുള്ളവർക്ക് polhod@uoc.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ വിശദമായ ബയോഡാറ്റ ജൂൺ 29-ന് വൈകീട്ട് അഞ്ചു മണി വരെ അയക്കാവുന്നതാണ്. യോഗ്യരായവരെ അഭിമുഖത്തിന് ക്ഷണിക്കും. അഭിമുഖ തീയതി പിന്നീടറിയിക്കും.

ബി.പി.എഡ്. കായികക്ഷമതാ പരീക്ഷ

2024 – 2025 അധ്യയന വർഷത്തെ കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഫിസിക്കൽ എഡ്യൂക്കേഷനിലേക്കും ഗവ. കോളേജ് ഫിസിക്കൽ എഡ്യൂക്കേഷനിലേക്കുമുള്ള (CUCAT – 2024-ന്റെ ഭാഗമായി) ബി.പി.എഡ്. കായികക്ഷമതാ പരീക്ഷ ജൂൺ 27, 28 തീയതികളിൽ സർവകലാശാലാ സെന്റർ ഫോർ ഫിസിക്കൽ എഡ്യൂക്കേഷനിൽ വച്ച് നടത്തും. പ്രവേശന പരീക്ഷക്ക് ഹാജരാകുന്നവർ ഹാൾടിക്കറ്റ്, അസൽ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, അസൽ സ്പോർട്സ് സർട്ടിഫിക്കറ്റുകൾ ( കൈവശം ഉള്ളവർ ), സ്പോർട്സ് കിറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതം രാവിലെ 8.30 – ന് മുൻപായി സർവകലാശാലാ ക്യാമ്പസിലെ പി.ടി. ഉഷ ഇൻഡോർ സ്റ്റേഡിയത്തിൽ ഹാജരാകേണ്ടതാണ്. ഫോൺ: 0494 2407016, 2407017.

പരീക്ഷാ തീയതിയിൽ മാറ്റം

അഫിലിയേറ്റഡ് കോളേജുകൾ / വിദൂര വിദ്യാഭ്യാസ വിഭാഗം / പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർഥികൾക്കായി ജൂൺ 28 – ന് നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ (CUCBCSS 2018 പ്രവേശനം, CBCSS 2019 പ്രവേശനം മുതൽ – UG) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ (സ്‌പെഷ്യൽ പരീക്ഷകൾ ഉൾപ്പെടെ) ജൂലൈ ഒന്നിന് ഉച്ചക്ക് 1.30 – നും ജൂലൈ ഒന്നിന് നടത്താൻ നിശ്ചയിച്ചിരുന്ന (CUCBCSS 2018 പ്രവേശനം – UG) ഏപ്രിൽ 2024 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂലൈ ആറിന് രാവിലെ 9.30 – നും നടത്തും. പരീക്ഷാ കേന്ദ്രത്തിൽ മാറ്റമില്ല.

ഡെസർട്ടേഷൻ മൂല്യനിർണയവും വൈവയും

സർവകലാശാലാ പഠന വകുപ്പിലെ എം.എസ് സി. ബയോടെക്‌നോളജി (നാഷണൽ സ്ട്രീം) (2022 പ്രവേശനം മാത്രം) നാലാം സെമസ്റ്റർ ജൂൺ 2024 റഗുലർ പരീക്ഷയുടെ ഡെസർട്ടേഷൻ മൂല്യനിർണയവും വൈവയും ജൂലൈ 29, 30 തീയതികളിൽ നടത്തും. ഡെസർട്ടേഷൻ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 19.

അദീബ്-ഇ-ഫാസിൽ ഹാൾടിക്കറ്റ്

ജൂൺ 27-ന് ആരംഭിക്കുന്ന അദീബ്-ഇ-ഫാസിൽ ഫൈനൽ ഏപ്രിൽ / മെയ് 2024 – റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഹാൾടിക്കറ്റുകൾ പരീക്ഷാ കേന്ദ്രത്തിലേക്ക് അയച്ചിട്ടുണ്ട്. വിദ്യാർഥികൾ 22 മുതൽ അതത് പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെട്ട് ഹാൾടിക്കറ്റുകൾ കൈപ്പറ്റേണ്ടതാണ്.

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ വിവിധ ഇന്റഗ്രേറ്റഡ് പി.ജി. (CBCSS) (2021 & 2020 പ്രവേശനം) ഏപ്രിൽ 2024, (2020 പ്രവേശനം) ഏപ്രിൽ 2023 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ജൂലൈ മൂന്ന് വരെയും 190/- രൂപ പിഴയോടെ ഏഴ് വരെയും അപേക്ഷിക്കാം. ലിങ്ക് 24 മുതൽ ലഭ്യമാകും.

പരീക്ഷ 

രണ്ടാം സെമസ്റ്റർ ബി.എഡ്. (2020 പ്രവേശനം മുതൽ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ഓഗസ്റ്റ് അഞ്ചിന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പരീക്ഷാഫലം

നാലാം സെമസ്റ്റർ എം.കോം. (CCSS) ഏപ്രിൽ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

വിവിധ ബി.വോക്. അഞ്ചാം സെമസ്റ്റർ നവംബർ 2023, ആറാം സെമസ്റ്റർ ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ജൂലൈ നാല് വരെ അപേക്ഷിക്കാം.

പുനർമൂല്യനിർണയഫലം

എട്ടാം സെമസ്റ്റർ ബി.ആർക്. (2004 മുതൽ 2010 വരെ പ്രവേശനം) സെപ്റ്റംബർ 2021 ഒറ്റത്തവണ പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!