മനസ്സും കണ്ണും നിറച്ച് കര്‍ണ്ണാടക കുടകിലെ സുവര്‍ണ്ണ ക്ഷേത്രം

HIGHLIGHTS : Fill your mind and eyes with the golden temple of Kotak, Karnataka

ഫോട്ടോ, എഴുത്ത്; മോഹന്‍ ചാലിയം 

കര്‍ണ്ണാടകയിലെ പ്രസിദ്ധമായ വിനോദ സഞ്ചാര കേന്ദ്രമാണ് നാംഡ്രോളിംഗ് മോണോ സ്ട്രി എന്ന ഗോള്‍ഡന്‍ ടെമ്പിള്‍.വ്യത്യസ്തമായ കാഴ്ചകളൊരുക്കി മനസ്സും ശരീരവും ഒരുപോലെ കുളിര്‍പ്പിക്കുന്ന ഗോള്‍ ടെമ്പിള്‍. വീണ്ടും കാണണമെന്ന് തോന്നുന്ന അതിശയക്കാഴ്ചകള്‍.

sameeksha-malabarinews

കര്‍ണ്ണാടകയിലെ കുടക് ജില്ലയില്‍ ബൈലക്കുപ്പ എന്ന സ്ഥലത്താണ് ടിബറ്റന്‍ ആത്മീയ കേന്ദ്രമായ ഈ സുവര്‍ണ്ണ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

കുശാല്‍ നഗര്‍ -മൈസൂര്‍ പാതയിലെ ബൈലക്കുപ്പയിലാണ് ചരിത്ര പ്രസിദ്ധമായ ഗോള്‍ഡന്‍ ടെമ്പിള്‍.

1995ലാണ് ഗോള്‍ഡന്‍ ടെമ്പിള്‍ പണി കഴിപ്പിക്കുന്നത്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ടിബറ്റന്‍ അഭയാര്‍ത്ഥികളുള്ള സ്ഥലമാണ് ഇത്.

വിലയേറിയ കല്ലുകളിലും ലോഹങ്ങളിലും നിര്‍മ്മിച്ച വിഗ്രഹങ്ങളും സ്വര്‍ണ്ണ ചിത്രങ്ങളും ഈ ക്ഷേത്രത്തില്‍ ഉള്ളതിനാലാണ് സുവര്‍ണ്ണ ക്ഷേത്രം എന്ന പേരു വന്നത്.

40 അടി ഉയരമുള്ള ഗോള്‍ഡന്‍ ടെമ്പിള്‍ കാണാന്‍ നാടിന്റെ നാനാ ഭാഗത്തു നിന്നും വിനോദ സഞ്ചാരികളെത്തുന്നു.
കുടകിന്റെ തണുപ്പു നേടിയെത്തുന്ന മലയാളികളാണ് വിനോദ സഞ്ചാരികളില്‍ ഏറെയും.

പരമ്പരാഗത ടിബറ്റന്‍ ശൈലിയില്‍ നിര്‍മ്മിച്ച ഈ ക്ഷേത്രത്തിലെത്തുമ്പോള്‍ കണ്ണിലേക്കെത്തുന്നത് അംബര ചുംബികളായ ഗോപുരങ്ങളാണ്.

ശ്രീബുദ്ധന്റെ പ്രതിമകളാണ് ഇവിടെ ഏറെയുള്ളത്.
ടിബറ്റന്‍ ബുദ്ധമത പുരണാങ്ങളെ ചിത്രീകരിക്കുന്ന മനോഹരമായ ചിത്രങ്ങളും ഇവിടുത്തെ പ്രത്യേകതയാണ്.

ബുദ്ധ മതത്തെക്കുറിച്ചറിയാന്‍ താല്പര്യമുള്ളവര്‍ക്ക് ഏറെ ഉപകാരപ്പെടുന്നതാണ് ഇവിടത്തെ സെര്‍പോം മൊണാസ്റ്റിക്ക് യൂണിവേഴ്‌സിറ്റി.

ബുദ്ധ സന്യാസിമാരുടെ പ്രാര്‍ത്ഥനകളും കീര്‍ത്തനങ്ങള്‍ക്കനുസരിച്ച് സംഗീതോപകരണങ്ങളില്‍ നിന്നുയരുന്ന മധുര സ്വരതാളങ്ങളും ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് മനസ്സിന് നല്‍കുന്ന ശാന്തത പറഞ്ഞറിയിക്കാനാവാത്തതാണ്.

വീണ്ടും ഒരിക്കല്‍ കൂടി സുവര്‍ണ്ണ ക്ഷേത്രത്തിലെത്തും എന്ന പ്രാര്‍ത്ഥനയോടെയാണ് സന്ദര്‍ശകര്‍ ഇവിടെ നിന്നും നിറഞ്ഞ മനസ്സോടെ മടങ്ങുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!