വാഴ്‌സ:എയര്‍ ഷോയുടെ റിഹേഴ്‌സിലിനിടെ യുദ്ധവിമാനം തകര്‍ന്നുവീണു. അപകടത്തില്‍ പൈലറ്റിന് ദാരുണാന്ത്യം. മധ്യ പോളണ്ടിലെ റാഡോമിലാണ് എഫ 16 യുദ്ധവിമാനമായ സഡ്‌കോവ് തകര്‍ന്നുവീണത്.
അപകടത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.ആകാശത്ത് അഭ്യാസപ്രകടനം നടത്തുന്നതിനിടെ വിമാനം പെട്ടന്ന് റണ്‍വേയിലേക്ക് ഇടച്ചിറങ്ങുകയും ഉടന്‍ തന്നെ വിമാനം റണ്‍വേയില്‍ ഇടിച്ച് ഇറങ്ങുന്നതും വിമാനത്തിന് തീപിടിക്കുന്നതും പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ വ്യക്തമാണ്. പരിശീലനം കാണാനായി നിരവധി പേര്‍ പരിസരത്ത് തടിച്ച് കൂടിയിരുന്നു. മറ്റാര്‍ക്കും പരിക്കേറ്റിട്ടില്ല.
യൂറോപ്പില്‍ നടക്കുന്ന പ്രധാന വ്യോമാഭ്യസങ്ങിലൊന്നാണ് റാഡോം എയര്‍ ഷോ. ദുരന്തത്തെ തുടര്‍ന്ന് വരാന്ത്യത്തില്‍ നടക്കുന്ന റാംഡോ എയര്‍ ഷോ റദ്ദാക്കിയതായി സംഘാടകര്‍ അറിയിച്ചു.



