അമ്പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ രണ്ട് വില്ലേജ് ഉദ്യോഗസ്ഥര്‍ പിടിയില്‍

പാലക്കാട് ; പാലക്കാട് കോങ്ങാട് വില്ലേജ് ഓഫീസില്‍ കൈക്കൂലി വാങ്ങുന്നതിനിടെ രണ്ട് ഉദ്യോഗസ്ഥര്‍ പിടിയില്‍. കോങ്ങാട് വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റുമാരായ മനോജ്, പ്രസാദ് എന്നവരാണ് വിജിലന്‍സിന്റെ പിടിയിലായത്.

ഇല്ലിക്കല്‍ കുമാരന്‍ എന്നയാള്‍ പട്ടയം ലഭിക്കുന്നതിനുള്ള രേഖകള്‍ക്കായി നല്‍കിയ അപേക്ഷയിലാണ് കൈക്കൂലി ആവിശ്യപ്പെട്ടത്. ഒരു ലക്ഷം രൂപയായിരുന്നു കൈക്കൂലി ആവശ്യപ്പെട്ടതെന്നും ഒടുവില്‍ 50,000 രൂപ നല്‍കാമെന്ന് ഏല്‍ക്കുകയായിരുന്നു.

തൂടര്‍ന്നാണ് വിജിലെന്‍സിനെ അറിയിക്കുന്നതും ഉദ്യോഗസ്ഥരെ പിടികൂടുന്നതും. പാലക്കാട് വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

Share news
error: Content is protected !!
Scroll to Top