പൊന്നാനി: പൊന്നാനി അഴിമുഖത്ത് ചെട്ടിപ്പടി സ്വദേശിയുടെ ‘അല്‍ഖലീജ്’ എന്ന ഫൈബര്‍ വള്ളം മറിഞ്ഞു. മീനുമായി കരയിലേക്ക് വരുന്നതിനിടെയാണ് വള്ളം മറിഞ്ഞത്.
അപകടത്തില്‍ നിസാര പരിക്കുകളോടെ ഫൈബറിലെ തൊഴിലാളികളായ സഹദ്, നിസാമുദ്ധീന്‍, ലത്തീഫ് എന്നിവരെ ഉണ്ണിയാല്‍ സ്വദേശിയുടെ ‘ബായാര്‍ സ്വലാത്ത് എന്ന ഫൈബര്‍ വള്ളത്തിലെ തൊഴിലാളികള്‍ രക്ഷപ്പെടുത്തി കൂട്ടായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം മൂന്നു പേരേയും വീട്ടിലേക്ക് പറഞ്ഞയച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം സംഭവിച്ചത്.
വള്ളവും, എഞ്ചിനും പൂര്‍ണമായും കടലില്‍ മുങ്ങിപ്പോയി.10 ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി തൊഴിലാളികള്‍ പറഞ്ഞു.




