പച്ചക്കറികള്‍ നന്നായ് കായ്ക്കാനും…ചെടികള്‍ നന്നായ് പൂക്കാനും കഞ്ഞിവെള്ളം ഇങ്ങനെ ഒഴിച്ചുനോക്കു

HIGHLIGHTS : Fertilizer can be prepared for use on vegetables.

cite

വീട്ടുമുറ്റത്തെ ചെടികള്‍ക്കും പച്ചക്കറികള്‍ക്കും നമ്മള്‍ ഒരുപാട് വളങ്ങള്‍ നല്‍കാറുണ്ട്. എന്നാല്‍ വലിയ പണച്ചിലവില്ലാതെ നമ്മുടെ അടുക്കളയിലെ ചില പൊടികൈകള്‍ ഉപയോഗിച്ചുള്ള വളപ്രയോഗങ്ങള്‍ നല്ല റിസള്‍ട്ടാണ് നല്‍കാറുള്ളത്. അത്തരത്തില്‍ നമുക്ക് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരുവളത്തെ കുറിച്ചാണ് പറയാന്‍ പോകുന്നത്.

വീട്ടില്‍ ദിവസവും ഉണ്ടാവുന്ന കഞ്ഞിവെള്ളം നമ്മള്‍ പലപ്പോഴും കളയാറാണ് പതിവ് എന്നാല്‍ ഇനി ഈ കഞ്ഞിവെള്ളം കളയണ്ട. കഞ്ഞിവെള്ളം കൊണ്ട് ഒരു വളം നമുക്ക് എളുപ്പിത്തില്‍ തയ്യാറാക്കാം. ഒരുലിറ്റല്‍ കഞ്ഞിവെള്ളം ഒരുപാത്രത്തില്‍ ഒഴിച്ച് ഒന്നായി തിളച്ച് വരുമ്പോള്‍ അതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ ചായപ്പൊടിയിട്ട് നന്നായി തിളപ്പിക്കുക. ഈ മിശ്രിതം ഇറക്കി മൂടിവെച്ച് ഒരുദിവസം പുളിക്കാന്‍ വെക്കുക. അടുത്ത ദിവസം ഇരട്ടി വെള്ളം ചേര്‍ത്ത് അരിച്ചെടുത്ത് ചെടികളുടെ യും പച്ചക്കറികളുടെ ചുവട്ടില്‍ ഒഴിച്ചുകൊടുക്കുക. അതുപോലെ ഇലകളില്‍ സ്‌പ്രെയര്‍ ഉപയോഗിച്ച് സ്‌പ്രേചയ്തു കൊടുക്കുകയും ചെയ്യുക. ആഴ്ച്ചയില്‍ ഒരുതവണ ഈ വളപ്രയോഗം നടത്തിനോക്കു നിങ്ങളുടെ ചെടികള്‍ നന്നായി വളരുന്നത് കാണാം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!