HIGHLIGHTS : Car overturns in the middle of the road after tire burst; passengers safe

തേഞ്ഞിപ്പലം: മലപ്പുറം ദേശീയപാത 66 യൂണിവേഴ്‌സിറ്റി തേഞ്ഞിപ്പാലം പോലീസ് സ്റ്റേഷന് സമീപം ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ നടു റോഡില്‍ തലകീഴായി മറിഞ്ഞു. അപകടത്തില്‍ കാറിലെ യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

ഇന്ന് ഉച്ചയോടെ ആണ് അപകടം സംഭവിച്ചത്. തൃശ്ശൂരില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന തൃശ്ശൂര്‍ സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്. അപകട സമയത്ത് കാറില്‍ യാത്രക്കാര്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല എന്നാണ് നാട്ടുകാരില്‍ നിന്നും ലഭിക്കുന്ന വിവരം. അപകടത്തില്‍ പെട്ട വാഹനം നാട്ടുകാരുടെ സഹായത്തോടെ ഉയര്‍ത്തി മാറ്റി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു