കെഎസ്ആര്‍ടിസി ബസുകള്‍ എളുപ്പത്തില്‍ ട്രാക്ക് ചെയ്യാം ചലോ ആപ്പിലൂടെ

HIGHLIGHTS : You can easily track KSRTC buses through the Chalo app

cite

ചലോ ആപ്പ് ഉപയോഗിച്ച് കെഎസ്ആര്‍ടിസി ബസുകള്‍ ട്രാക്ക് ചെയ്യാന്‍ കഴിയും. ഇത് എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം:

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ (Android ഫോണുകള്‍ക്ക്) അല്ലെങ്കില്‍ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ (iOS ഫോണുകള്‍ക്ക്) ‘Chalo – Live Bus Tracking App’ എന്ന് തിരഞ്ഞ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക.

ലൊക്കേഷന്‍ സെറ്റ് ചെയ്യുക.
ആപ്പ് തുറക്കുമ്പോള്‍ ലൊക്കേഷന്‍ വിവരങ്ങള്‍ ആവശ്യപ്പെട്ടേക്കാം. ബസുകള്‍ എവിടെയാണെന്ന് മനസ്സിലാക്കാന്‍ ഇത് ആവശ്യമാണ്, അതിനാല്‍ അനുമതി നല്‍കുക.

Find and track your bus എന്ന option ല്‍ തൊട്ടാല്‍ ബസ് സെര്‍ച്ച് ചെയ്യാന്‍ കഴിയും .

ട്രാക്ക് ചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്റ്റോപ്പ് തിരഞ്ഞെടുക്കുക. Current location ആണ് കാണിക്കുന്നത്, ആവശ്യമെങ്കില്‍ മാറ്റം വരുത്തി യാത്രപുറപ്പെടുന്ന സ്ഥലം രേഖപ്പെടുത്തുക. തൊട്ടടുത്ത ലൈനില്‍ എവിടേക്കാണ് യാത്ര പോകേണ്ടത് എന്ന് രേഖപ്പെടുത്തുക, അതിനുശേഷം പ്രൊസീഡ് എന്ന ഓപ്ഷന്‍ അമര്‍ത്തുക. തുടര്‍ന്ന് യാത്രയ്ക്ക് ആവശ്യമായ വിവിധ ബസ് സര്‍വ്വീസുകളുടെ വിവരങ്ങള്‍ ദൃശ്യമാകും. ആയതില്‍ നേരിട്ടുള്ള ബസുകള്‍ കൂടാതെ മറ്റു ബസുകളും കാണിക്കുന്നതാണ്. എങ്ങനെ ഓരോ ബസുകളിലും എത്തിച്ചേരാം എന്ന വിവരവും ഉണ്ടാകും.

മേല്‍പ്പറഞ്ഞ ലിസ്റ്റ് താഴോട്ടും വലതു വശത്തോട്ടും നീക്കി കൂടുതല്‍ വിവരങ്ങള്‍ മനസ്സിലാക്കാവുന്നതാണ്. നമ്മള്‍ നില്‍ക്കുന്ന സ്റ്റോപ്പില്‍ ബസ് എപ്പോള്‍ എത്തുമെന്നും ബസ്സില്‍ സീറ്റുകള്‍ ഒഴിവുണ്ടോ തിരക്കുണ്ടോ എന്ന വിവരങ്ങളും നമുക്ക് ലിസ്റ്റില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നതാണ്.

ലിസ്റ്റില്‍ ഉള്ള സര്‍വ്വീസുകള്‍ ഓരോന്നിലും അമര്‍ത്തിയാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതാണ്. കൂടാതെ അപ്രകാരം ചെയ്യുമ്പോള്‍ ലഭിക്കുന്ന വിവരങ്ങളില്‍ വീണ്ടും ( Track bus option)ക്ലിക്ക് ചെയ്തു ബസ് ട്രാക്ക് ചെയ്യുവാനും ബസ് നമ്പര്‍ മനസ്സിലാക്കുവാനും ബസ് നിലവില്‍ ഏത് സ്റ്റോപ്പിലാണ് ഉള്ളതെന്നും കാണുവാനും സൗകര്യമുണ്ട്. ബസിന്റെ നീല കളറിലുള്ള ചെറിയ ?? ചിത്രത്തില്‍ അമര്‍ത്തുമ്പോള്‍ ബസ്‌നമ്പര്‍ ലഭ്യമാകും. (താഴേക്കും മുകളിലേക്കും സ്റ്റോപ്പ് സംബന്ധിച്ച ലിസ്റ്റ് നീക്കി നോക്കുവാന്‍ കഴിയും) ബസ് കടന്നുവരുന്ന ഓരോ സ്റ്റോപ്പുകളും കടന്നുപോകുന്ന സ്റ്റോപ്പുകളും മനസ്സിലാക്കുവാനും റൂട്ടില്‍ ഉള്ള മറ്റു ബസ്സുകള്‍ ഏതെല്ലാമാണെന്ന് കാണുവാനും കഴിയും.

മാപ്പില്‍ കാണുക: ആപ്പില്‍ സാധാരണയായി ഒരു മാപ്പ് കാണാം. സൂം ചെയ്ത് നിങ്ങളുടെ ചുറ്റുമുള്ള ബസുകള്‍ എവിടെയാണെന്ന് തത്സമയം കാണാന്‍ കഴിയും. ബസ് ഐക്കണുകള്‍ അവയുടെ യഥാര്‍ത്ഥ സ്ഥാനം കാണിക്കും.
ഒരു ബസിലോ / ബസ് സ്റ്റോപ്പിലോ ടാപ്പ് ചെയ്യുക:
ഒരു ബസ് ഐക്കണില്‍ ടാപ്പ് ചെയ്താല്‍ അതിന്റെ റൂട്ടും അടുത്ത സ്റ്റോപ്പുകളിലേക്കുള്ള ഏകദേശ എത്തിച്ചേരുന്ന സമയവും കാണാന്‍ സാധിക്കും.
ഒരു ബസ് സ്റ്റോപ്പില്‍ (വൃത്താകൃതിയിലുള്ള അടയാളം)ടാപ്പ് ചെയ്താല്‍ ആ സ്റ്റോപ്പില്‍ എത്താന്‍ സാധ്യതയുള്ള ബസുകളുടെ തത്സമയ വിവരങ്ങള്‍ കാണാന്‍ കഴിയും.

ലൈവ് പാസഞ്ചര്‍ ഇന്‍ഡിക്കേറ്റര്‍: ഒരു ബസില്‍ എത്ര തിരക്കുണ്ടെന്ന് ബസ് വരുന്നതിന് മുന്‍പ് തന്നെ ഈ ഫീച്ചര്‍ വഴി അറിയാന്‍ സാധിക്കും. ഇത് തിരക്ക് കുറഞ്ഞ ബസ് തിരഞ്ഞെടുക്കാന്‍ സഹായിക്കും.

ചലോ ആപ്പിന്റെ പ്രധാന പേജില്‍ത്തന്നെ nearest bus stops – See all stops എന്നതില്‍ ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്ന മാപ്പില്‍ സും ചെയ്ത് പ്രദേശത്തുള്ള സ്റ്റോപ്പുകള്‍ മനസ്സിലാക്കാനും റോഡിന്റെ ഇരുവശമുള്ള സ്റ്റോപ്പ് ഐക്കണുകളില്‍ ടാപ്പ് ചെയ്തു അതുവഴി കടന്നു വരുന്ന എല്ലാ ബസ് സര്‍വ്വീസുകളുടെയും വിവരങ്ങള്‍ മനസ്സിലാക്കാനും കഴിയും.

ഹോം പേജില്‍ താഴെയായുള്ള മാപ്പില്‍ ക്ലിക്ക് ചെയ്തു സര്‍ക്കിള്‍ പോയിന്റര്‍ ക്രമീകരിച്ച് വിവിധ സ്ഥലങ്ങളിലെ സ്റ്റോപ്പുകളും അതുവഴി കടന്നു പോകുന്ന സര്‍വ്വീസുകള്‍ എതെല്ലാം എന്ന് മനസ്സിലാക്കാവുന്നതാണ്. അതില്‍ ടാപ്പ് ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും

ചലോ ആപ്പിന്റെ സേവനങ്ങള്‍ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണെങ്കിലും, എല്ലാ കെഎസ്ആര്‍ടിസി ബസുകളിലും അല്ലെങ്കില്‍ എല്ലാ ഗ്രാമീണ മേഖലകളിലും തത്സമയ ട്രാക്കിംഗ് ലഭ്യമല്ലായിരിക്കാം. പ്രാരംഭഘട്ടം ആയതിനാല്‍ പോരായ്മകള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. ജിപിഎസ് ഡാറ്റയുടെ കൃത്യത ചിലപ്പോള്‍ വ്യത്യാസപ്പെടാം..

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!