112 വയസ്സായ അമ്മച്ചിയെ പരിപാലിച്ച ദമ്പതികൾക്ക് കൂട്ടായ്മയുടെ ആദരം

തിരൂരങ്ങാടി : കഴിഞ്ഞ പത്താം തിയതി മരണപ്പെട്ട ചെറുമുക്ക് ചോളാഞ്ചേരി താഴത്തെ 112 വയസ്സായ വി പി അമ്മച്ചിയെ 13 വർഷത്തോളം പരിപാലിച്ച പ്രദേശത്തെ പച്ചായി ഇസ്മായിലിനെയും ഭാര്യ നസീറയെയും ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മയുടെ നേതൃത്വത്തിൽ ജില്ലാ പട്ടികജാതി വികസന ഓഫീസർ സുനിൽ എം എസ് ദമ്പതികളെ ആദരിച്ചു. ചടങ്ങിൽ വി പി കാദർ ഹാജി അധ്യക്ഷതവഹിച്ചു.

വർഷങ്ങളായി ഗ്രാമത്തിൻ്റെ സ്വന്തം അമ്മച്ചിക്ക് ഓരോ വർഷവും ഓണപ്പുടവ നൽകാറുണ്ടായിരുന്ന ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മ ഇസ്മാഈൽ – നസീറ ദമ്പതികള ആദരിക്കാൻ തീരുമാനിച്ചത്.

ചടങ്ങിൽ തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഒള്ളക്കൻ സുഹറ, പഞ്ചായത്തംഗങ്ങളായ ഒള്ളക്കൻ സിദ്ദീഖ് ചെറുമെലകത്ത് ബാലൻ, ബ്ലോക്ക്‌ പട്ടിക ജാതി വികസന ഓഫീസ് ക്ലർക്ക് മനോജ് കുമാർ എം കെ, നന്നമ്പ്ര എസ് സി പ്രമോർട്ടർ പി പി ബിജി, കൂട്ടായ്മ സെക്രട്ടറി മുസ്തഫ ചെറുമുക്ക്, അംഗങ്ങളായ എം എം സിദ്ദീഖ്, പനക്കൽ ബഷീർ., ഒള്ളക്കൻ സഫീൽ, ഹനീഫ ചെറുമുക്ക് തുടങ്ങിയവർ പ്രസംഗിച്ചു,

Share news
error: Content is protected !!
Scroll to Top