
തൃശൂർ ചേർപ്പ് പാറക്കോവിലിൽ സ്വർണ്ണപ്പണിക്കാരൻ ആയ ബംഗാൾ സ്വദേശി മൻസൂർ മാലിക്കിനെ ഭാര്യ രേഷ്മ ബീവിയും കാമുകൻ ധീരുവും ചേർന്ന് ആസൂത്രിതമായി കൊന്നുകുഴിച്ചുമൂടിയ സംഭവത്തിൽ 16 കാരൻ കസ്റ്റഡിയിലായി.
ചിൽഡ്രൻസ് ഹോമിൽ നിന്ന് കുട്ടിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി. മാലിക്കിന്റെ കൊലക്ക് ശേഷം മൃതദേഹം മറവ് ചെയ്യുന്നതിനായി രേഷ്മയെ യും ധീരുപിനെയും സഹായിച്ചു എന്നതാണ് പതിനാറുകാരൻ മേലുള്ള ആരോപണം എന്ന് പോലീസ് അറിയിച്ചു.
രേഷ്മക്കും ധീരുവിനും ഒരുമിച്ച് ജീവിക്കാൻ വേണ്ടിയാണ് കൊലപ്പെടുത്തിയതെന്നാണ് പ്രതികളുടെ മൊഴി.
മാലിക്കിനെ മൃതദേഹം ഇവർ താമസിച്ചിരുന്ന വാടക വീടിൻറെ പറമ്പിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയിരുന്നു.




