ഇടുക്കി: രാജാക്കാട് മകന്റെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. രാജാക്കാട് ആത്മാവ് സിറ്റി സ്വദേശി വെട്ടിക്കുളം വീട്ടില്‍ മധു(57)ആണ് മരിച്ചത്.
ഓഗസ്റ്റ് 14 ആയിരുന്നു മകന്റെ ആക്രമണത്തില്‍ മധുവിന് പരിക്കേറ്റത്. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നു രാവിലെയാണ് മരണപ്പെട്ടത്.
സംഭവത്തില്‍ മധുവിന്റെ മകന്‍ സുധിഷ് റിമാന്‍ഡിലാണ്. മദ്യലഹരിയില്‍ വീട്ടിലെത്തിയ സുധീഷ് മധുവിനെ മര്‍ദിക്കുകയായിരുന്നു എന്നാണ് വിവരം.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




