കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 11 കാരിക്ക് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേളാരി സ്വദേശിയായ കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ സ്രവ പരിശോധനയിലാണ് രോഗ ബാധ സ്ഥിരീകരിച്ചത്. പനി ബാധിച്ച് ചേളാരിയില്‍ ചികിത്സ തേടിയ കുട്ടി നിലവില്‍ മെഡിക്കല്‍ കോളേജിലെ വെന്റിലേറ്ററില്‍ ചികിത്സയിലാണ്. ഇന്നലെ ഉച്ചയോടെയാണ് കുട്ടിയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ രോഗ ഉറവിടം കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിലവില്‍ 11 കാരിയടക്കം മൂന്ന് പേരാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ഓമശേരി സ്വദേശിയായ മൂന്ന് മാസം പ്രായമായ കുഞ്ഞും അന്നശ്ശേരി സ്വദേശിയായ നാല്‍പതുകാരനുമാണ് ചികിത്സയിലുള്ള മറ്റു രണ്ടുപേര്‍. മൂന്നാഴ്ച മുന്‍പാണ് ഇരുവരും രോഗബാധിതരായത്.
താമരശ്ശേരിയില്‍ ഒന്‍പത് വയസുകാരി അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ചിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




