ന്യൂഡല്‍ഹി : കര്‍ഷക സമരം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഫെബ്രുവരി 18 ന് ട്രെയിന്‍ തടയല്‍ സമരം നടത്തുമെന്ന് കര്‍ഷക സംഘടനകള്‍. ഉച്ചയ്ക്ക് 12 മുതല്‍ 4 വരെ രാജ്യവ്യാപകമായി ട്രെയിന്‍ തടയല്‍ സമരത്തിനാണ് തീരുമാനം.
ചര്‍ച്ചയ്ക്ക് ക്ഷണിച്ചെങ്കിലും നിയമം പിന്‍വലിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണ് കര്‍ഷക മോര്‍ച്ചയുടെ തിരുമാനം. ‘റെയില്‍ റോക്കോ’ എന്ന പേരിലാണ് ട്രെയിന്‍ ഉപരോധം നടത്തുക.
രാജസ്ഥാന്‍ അടക്കം ഉള്ള സംസ്ഥാനങ്ങളില്‍ ടോള്‍ പിരിവ് തടയാനും കര്‍ഷകര്‍ തീരുമാനിച്ചിട്ടുണ്ട്. ഫെബ്രുവരി 12 മുതല്‍ ടോള്‍ പിരിവ് അനുവദിക്കില്ലെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കി.





