ന്യൂഡല്‍ഹി : കര്‍ഷകനിയമം പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുമായി നടത്തിയ ഇന്നത്തെ ചര്‍ച്ചയും പരാജയം.തിങ്കളാഴ്ച വീണ്ടും ചര്‍ച്ച നടത്തുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്.നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് ആവര്‍ത്തിച്ചതോടെയാണ് ചര്‍ച്ച പരാജയമായത്.
കര്‍ഷകര്‍ മുന്നോട്ടുവെച്ച നാല് അജണ്ടകളില്‍ രണ്ടെണ്ണത്തില്‍ ധാരണയായെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. വൈദ്യുതി ഭേദഗതി ബില്‍ പിന്‍വലിക്കണമെന്ന ആവശ്യത്തിലും വയല്‍ അവശിഷ്ടം കത്തിക്കുന്നതിനുള്ള പിഴ ഒഴിവാക്കണമെന്ന ആവശ്യത്തിലും ധാരണയായി.
അതേസമയം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കും വരെ സമരം തുടങ്ങുമെന്ന് കര്‍ഷകര്‍ അറിയിച്ചു .41 കാര്‍ഷിക സംഘടനകളുടെ പ്രതിനിധികളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത് . ഡിസംബര്‍ എട്ടിന് മുടങ്ങിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഇന്ന് വീണ്ടും ചര്‍ച്ച നടത്തിയത്.




