കര്‍ഷക തൊഴിലാളി ക്ഷേമനിധി: രേഖകള്‍ സോഫ്റ്റ്വെയറില്‍ ചേര്‍ക്കണം

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ ആധാര്‍ കാര്‍ഡ്, ഉപയോഗത്തിലുള്ള ബാങ്ക് പാസ്സ് ബുക്ക്, ഫോണ്‍ നമ്പര്‍ എന്നീ വിവരങ്ങള്‍ ബോര്‍ഡിന്റെ സോഫ്റ്റ്വെയറില്‍ ചേര്‍ത്തിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തണമെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു.

രേഖകള്‍ നല്‍കാത്തവര്‍ ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നതിനായി അവ നല്‍കണം. ക്ഷേമനിധി പാസ്സ് ബുക്കില്‍ പാസ് പോര്‍ട്ട് സൈസ് ഫോട്ടോ പതിക്കുകയും വേണം. 2020 മുതല്‍ പുതിയ അംഗത്വം എടുത്തവര്‍ വീണ്ടും രേഖകള്‍ നല്‍കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ ഓഫീസില്‍ നിന്ന് ലഭിക്കും. ഫോണ്‍: 0483-2732001.

 

Share news
error: Content is protected !!
Scroll to Top