
ഗൂഡല്ലൂർ : പുലിയുടെ ആക്രമണത്തിൽ കർഷകന് പരിക്ക് . പുളിയമ്പാറ കരളിക്കണ്ടി ശേഖരനെയാണ് (43) പുലി ആക്രമിച്ചത്. വ്യാഴം രാവിലെ ഒമ്പതോടെ തോട്ടത്തിൽ പോയി തിരികെ വരുമ്പോഴായിരുന്നു പുലിയുടെ ആക്രമണം. കാലിൻ്റെ പിൻഭാഗത്താണ് പുലി ആക്രമിച്ചത്. തോട്ടത്തിനരികിലെ കാട്ടിൽ നിന്നാണ് പുലി ചാടിവീണത്.
സമീപത്ത് പശുവിനെ മേയ്ച്ചുകൊണ്ടിരുന്നയാൾ ശബ്ദംവച്ചതോടെ പുലി കാട്ടിലേക്ക് പിന്തിരിഞ്ഞു. പരിക്കേറ്റ ശേഖരനെ ഗുഡല്ലൂരിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക





