എംഡിഎംഎയുമായി 3 പേർ പിടിയിൽ

ബത്തേരി : എംഡിഎംഎയുമായി കോഴി ക്കോട് സ്വദേശികളായ മൂന്ന് യുവാക്കൾ പിടിയിൽ. കോഴിക്കോട് നടുവട്ടം പി പി ഹൗസിൽ മൊഹിൻ സ്വാലിഹ് (30), കോട്ടപറമ്പ് കെ പി ഹൗസിൽ നിയാസ് ഖാൻ (28), ബേപ്പൂർ സീനാസ് വീട്ടിൽ ഹംദാൻ അഹമ്മദ് (29) എന്നിവരെയാണ് വയനാട് ലഹരിവിരുദ്ധ സ്ക്വാഡും ബത്തേരി പൊലീസും ചേർന്ന് മുത്തങ്ങയിൽനിന്ന് പിടികൂടിയത്.

4.73 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.

മൊഹിൻ സ്വാലിഹ് നല്ലളം സ്റ്റേഷനിൽ ലഹരി കേസിലും നിയാസ് നടക്കാവ് സ്റ്റേഷനിൽ അബ്കാരി കേസിലും ഹംദാൻ വൈത്തിരി, വെള്ളയിൽ സ്റ്റേഷനുകളിൽ ലഹരി കേസുകളിലും പ്രതികളാണ്. ഗുണ്ടൽപേട്ട ഭാഗത്തു നിന്നു വന്ന ഇവർ സഞ്ചരിച്ച കാറിൽ ഗിയർബോക്സിന് മുകളിലുള്ള അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ.

കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top