കാട്ടില്‍ കുടുംബ സംഗമം

പരപ്പനങ്ങാടി : മുന്‍ ഉപമുഖ്യമന്ത്രി അവുക്കാദര്‍ കുട്ടി നഹയുടെ ജേഷ്ട സഹോദരന്‍ കാട്ടില്‍ ബാവ ഹാജിയുടെ പരമ്പരയിലുള്ള കുടുംബ കൂട്ടായ്മ കുടുംബ സംഗമം നടത്തി. കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ടി. കെ. ഹംസ ഉദ്ഘാടനം ചെയ്തു.

ബാവു എന്ന ഉമ്മര്‍ കുഞ്ഞി കാട്ടില്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍ മന്ത്രി പി. കെ. അബ്ദുറബ്ബ് മുഖ്യാത്ഥിയായി. അബ്ദുറഹിമാന്‍ എന്ന കുഞ്ഞിപ്പു സ്വാഗതവും ബാപ്പു സി. വി .എച്ച്. നന്ദിയും പറഞ്ഞു.

കുടുംബാംഗങ്ങളുടെ കല പരിപാടികള്‍, പ്രതിഭാദരം, മുതിര്‍ന്ന അംഗങ്ങളെ ആദരിക്കല്‍ എന്നിവയും അരങ്ങേറി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top