പോലീസ് ശബരിമല തീര്‍ത്ഥാടകന്റെ തല അടിച്ചുപൊട്ടിച്ചെന്നത് വ്യാജപ്രചാരണം; കര്‍ശന നടപടിയുമായി പോലീസ്

തിരുവനന്തപുരം:കേരളാ പൊലീസ് ശബരിമല തീര്‍ത്ഥാടകന്റെ തല അടിച്ചുപൊട്ടിച്ചെന്ന വ്യാജപ്രചാരണത്തില്‍ കര്‍ശനനടപടിയുമായി പൊലീസ്. അയ്യപ്പഭക്തനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കേരളത്തില്‍ നടന്നതല്ലെന്നും പൊലീസ് ഔദ്യോഗികമായി വ്യക്തമാക്കിയിരിക്കുകയാണ് ്.

അയ്യപ്പഭക്തനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന ഈ സംഭവം കേരളത്തില്‍ നടന്നതല്ല. കേരളത്തില്‍ നടന്നതെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം വ്യാജ വിഡിയോകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാണ് കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

 

Share news
error: Content is protected !!
Scroll to Top