‘മാര്‍ക്കോ’ യുടെ വ്യാജ പതിപ്പ്; കേസെടുത്ത് സൈബര്‍ പൊലീസ്

ഉണ്ണി മുകുന്ദന്‍ നായകനായ ഏറ്റവും പുതിയ ചിത്രം ‘മാര്‍ക്കോ’ ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുന്നതിനെതിരെ സൈബര്‍ പൊലീസ് കേസെടുത്തു.നിര്‍മ്മാതാവിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ടെലഗ്രാം ഗ്രൂപ്പുകള്‍ വഴിയാണ് സിനിമയുടെ ലിങ്ക് പ്രചരിപ്പിക്കപ്പെടുന്നത്. വ്യാപകമായി ടെലഗ്രാം ഗ്രൂപ്പുകളിലൂടെ ലിങ്കുകള്‍ ഷെയര്‍ ചെയ്താണ് പുതിയ സിനിമയുടെ വ്യാജന്‍ പ്രചരിപ്പിക്കുന്നത്. സിനിമാട്ടോഗ്രാഫ് നിയമം,കോപ്പിറൈറ്റ് നിയമം എന്നിവ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

സിനിമയുടെ ലിങ്ക് പ്രചരിപ്പിച്ച അക്കൗണ്ടുകളുടെ വിവരങ്ങളും നിര്‍മ്മാതാക്കള്‍ പൊലീസിന് കൈമാറിയിട്ടുണ്ട്.സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും എവിടെനിന്നാണ് സിനിമയുടെ ലിങ്കുകള്‍ പ്രചരിപ്പിക്കപ്പെടുന്നത് എന്നത് ഉടന്‍ കണ്ടെത്തുമെന്നും പൊലീസ് പറഞ്ഞു. ലിങ്കുകള്‍ പ്രചരിപ്പിക്കുന്നതും ഡൗണ്‍ലോഡ് ചെയ്ത് സിനിമ കാണുന്നതും കുറ്റകരമാണ് എന്ന മുന്നറിയിപ്പും പോലീസ് നല്‍കുന്നുണ്ട്.

അതേസമയം, അഞ്ചു ദിവസങ്ങള്‍ പിന്നിടുന്നതും ലോകമെമ്പാടും നിന്നായി ചിത്രം വാരിക്കൂട്ടിയത് 50 കോടി രൂപയാണ്. ഇന്ത്യന്‍ സിനിമയെ തന്നെ ഞെട്ടിക്കുന്ന വയലന്‍സ് രംഗങ്ങളുമായി മാര്‍ക്കോ തിയേറ്ററുകളില്‍ തരംഗമായി കൊണ്ടിരിക്കുകയാണ്. ഗംഭീര പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്. മലയാള സിനിമ മാത്രല്ല, ഇന്ത്യന്‍ സിനിമ തന്നെ ഇന്നേ വരെ കാണാത്ത വയലന്‍സ് രംഗങ്ങളുമായാണ് മാര്‍ക്കോയുടെ വരവ്. ആക്ഷന്‍ വലിയ പ്രാധാന്യം ഒരുക്കിയിരിക്കുന്ന സിനിമയിലെ സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷന്‍ ഡയറക്ടര്‍ കലൈ കിങ്ങ്‌സനാണ്. ചിത്രത്തിനായി ഏഴോളം ഫൈറ്റ് സീക്വന്‍സുകളാണ് കലൈ കിങ്ങ്‌സണ്‍ ഒരുക്കിയിരിക്കുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top