പെരിന്തല്‍മണ്ണ: ഷൊര്‍ണൂര്‍ – നിലമ്പൂര്‍ പാതയിലോടുന്ന തീവണ്ടികളില്‍ ടിക്കറ്റ് പരിശോധിച്ചിരുന്ന വ്യാജ ടിടിഇയെ ആര്‍പിഎഫ് പിടികൂടി. മങ്കട വേരുമ്പുലാക്കല്‍ പാറക്കല്‍ വീട്ടില്‍ മുഹമ്മദ് സുല്‍ഫിക്കര്‍ (28)ആണ് പിടിയിലായത്. റെയില്‍വേയുടെ വ്യാജ ഐഡി കാര്‍ഡ് ഉപയോഗിച്ച് കുറച്ചുദിവസമായി ഇയാള്‍ യാത്രക്കാരുടെ ടിക്കറ്റ് പരിശോധിച്ചിരുന്നു.
നിലമ്പൂര്‍ ആര്‍പിഎഫ് അസി. എസ്‌ഐ അരവിന്ദാക്ഷന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച രാവിലെ ചെറുകരക്കും അങ്ങാടിപ്പുറത്തിനും ഇടയ്ക്ക് നടത്തിയ പരിശോധനയിലാണ് സുല്‍ഫിക്കര്‍ പിടിയിലായത്. പ്രതിയെ തുടര്‍നടപടികള്‍ക്കായി ഷൊര്‍ണൂര്‍ റെയില്‍വേ പൊലി സിന് കൈമാറി. എസ്‌ഐ അനില്‍ മാത്യു അന്വേഷണം ആരംഭിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



